സൗരോര്‍ജ്ജം ഉല്‍സാഹത്തോടെ ഉപയോഗിക്കുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ ബദല്‍ ഊര്‍ജ്ജ സ്രോതസുകളെ സ്വീകരിക്കുന്നതില്‍ രാജ്യം അതിവേഗം മുന്നേറുകയാണ്. 2022 ഓടെ ഇതര സ്രോതസുകളില്‍ നിന്നുളള ഊര്‍ജ്ജ ഉല്‍പ്പാദനം 175 ജിഗാ വാട്ട് ആക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ, ത്വരിതഗതിയിലുള്ള വാണിജ്യവല്‍ക്കരണം രാജ്യത്തെ കാര്‍ബണ്‍ അളവ് വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടുതല്‍ ശുദ്ധവും ഹരിതാഭവുമാക്കുന്നതിന് കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ സ്വീകരിക്കുക എന്നതാണ് ഏക പോംവഴി.
ബ്രിഡ്ജ് ടു ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യം സൗരോര്‍ജ്ജ ലക്ഷ്യം നേടുന്നതിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇതിനായി 2019ല്‍ ലക്ഷ്യമിട്ടത് 14 ജിഗാവാട്ടാണ്. ലക്ഷ്യം നേടുന്നതിനായി ഇന്ത്യ സൗരോര്‍ജ്ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് ഒട്ടേറേ നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2021ലെ സോളാര്‍ വ്യവസായ സവിശേഷതകള്‍
ഇന്ത്യയുടെ മേല്‍ക്കൂര സൗരോര്‍ജ്ജ പ്രവര്‍ത്തന ശേഷി 2020 ജൂണ്‍ 30ന് 5953 മെഗാവാട്ട് എത്തി. 2020 ജൂണ്‍വരെയുള്ള 12 മാസ കാലത്ത് 1140 മെഗാവാട്ട് മാത്രമാണ് കൂട്ടിചേര്‍ത്തത്. വര്‍ഷാവര്‍ഷ കണക്കനുസരിച്ച് 19 ശതമാനം കുറവ്.
1. ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പാനലുകള്‍ (450 വാട്ട് മുതല്‍ 500 വാട്ട് വരെ)
ഉയര്‍ന്ന കാര്യക്ഷമതയുള്ളതിനാല്‍ മോണോക്രിസ്റ്റലിന്‍ സാങ്കേതിക വിദ്യ ഇതിനോടകം പ്രചാരം നേടി. ഇപ്പോള്‍ കൂടുതല്‍ തരംഗദൈര്‍ഘ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവുണ്ടെന്ന പ്രചാരണത്തില്‍ ഹെറ്റെരോജംഗ്ഷന്‍ സാങ്കേതിക വിദ്യയെ കുറിച്ചും ഒട്ടേറെ കേള്‍ക്കുന്നുണ്ട്.ജിങ്കോ സോളാര്‍ ചൈനയില്‍ ഇതിനകം തന്നെ 580 മെഗാവാട്ട് സോളാര്‍ മോഡ്യൂള്‍ അവതരിപ്പിച്ചു കഴിഞ്ഞു. പാനല്‍ കാര്യക്ഷമത 19.7 ശതമാനവും സെല്‍ കാര്യക്ഷമത 22.09 ശതമാനവുമായി പാനസോണിക്ക് എച്ച്‌ഐടി സോളാര്‍ പാനലുകള്‍ ഇതിനകം ഇന്ത്യയില്‍ വില്‍പ്പനയിലുണ്ട്. ഈയിടെ 505 വാട്ട് പീക്ക് ഔട്ട്പുട്ടുമായി 20.17 ശതമാനം കാര്യക്ഷമതയോടെ മോണോ-ഫേഷ്യല്‍ മോഡ്യൂളുകളുടെ ഡിസെര്‍വ് ഗാലക്റ്റിക് അള്‍ട്രാ സീരീസ് അവതരിപ്പിച്ചിട്ടുണ്ട് റെന്യൂ എസ്‌വൈഎസ് സോളാര്‍. 505 വാട്ട് പീക്ക് എത്തുന്ന ഇന്ത്യയിലെ ആദ്യ പാനലാണിത്. വിക്രം സോളാറിന്റെ മോണോക്രിസ്റ്റലിന്‍ പാനലുകളുടെ കാര്യക്ഷമത 20.56 ശതമാനം എത്തിയിട്ടുണ്ട്.
2. ലിഥിയം ബാറ്ററി
വരും വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ റൂഫ് ടോപ്പ് സോളാറിന്റെ ചെലവു കുറയുന്നതിന് വഴിയൊരുക്കികൊണ്ട് സ്റ്റോറേജ് ചെലവ് താഴുമെന്ന് പ്രതീക്ഷിക്കുന്നു. ലിഥിയം ബാറ്ററി ഉല്‍പ്പാദനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നു. സോളാര്‍ സെല്ലുകള്‍, ലിഥിയം ബാറ്ററി സ്റ്റോറേജ്, ഇലക്ട്രിക്ക് വാഹനങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിനുള്ള ഫാക്ടറികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രി ഒരുപാട് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലിഥിയം സെല്‍ ഉല്‍പ്പാദകര്‍ക്ക് സബ്‌സിഡി, ഡ്യൂട്ടി ഇളവ് തുടങ്ങിയ രൂപത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കുന്നു. മിനിമം ഇതര നികുതിയില്‍ 50 ശതമാനം കുറവും ഇറക്കുമതി, കയറ്റുമതി ഡ്യൂട്ടി ഒഴിവാക്കലും ഇതില്‍ ഉള്‍പ്പെടും.
സോളാര്‍ പാനല്‍, ലിഥിയം ബാറ്ററി ഉല്‍പ്പാദനത്തിന് സബ്‌സിഡി
ഇന്ത്യയുടെ പുനര്‍നിര്‍മാണ ഊര്‍ജ്ജ മന്ത്രാലയം സോളാര്‍ പാനല്‍, ലിഥിയം ബാറ്ററി ഉല്‍പ്പാദന കമ്പനികള്‍ക്ക് ഈയിടെ ഒരുപാട് ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആഭ്യന്തരവും രാജ്യാന്തരവുമായ കമ്പനികള്‍ക്ക് സബ്‌സിഡി ലഭ്യമാകും. സോളാര്‍ മോഡ്യൂളുകള്‍ക്കായി 4500 കോടിയും ലിഥിയം ബാറ്ററികള്‍ക്കായി 18,100 കോടി രൂപയുമാണ് സര്‍ക്കാര്‍ ചെലവിടാന്‍ പോകുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സോളാര്‍ സെല്ലുകള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഉല്‍പ്പാദന ശേഷി-ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തു തന്നെയുള്ള ബാറ്ററി ഉല്‍പ്പാദനത്തിനും സോളാര്‍ ഫോട്ടോവോള്‍ട്ടെയിക്ക് സെല്‍ ഉല്‍പ്പാദനത്തിനും സര്‍ക്കാര്‍ ഉല്‍പ്പാദന അധിഷ്ഠിത ഇന്‍സെന്റീവുകളും അംഗീകരിച്ചിട്ടുണ്ട്. ഉല്‍പ്പാദന ശേഷി മൂന്ന് ഇരട്ടിയാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ ടോപ്പ് 10 സോളാര്‍ കമ്പനികള്‍
ഇന്ത്യയില്‍ സോളാര്‍ പാനലുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന ടോപ്പ് 10 സോളാര്‍ കമ്പനികളുടെ ഗൂഗിള്‍ പട്ടിക ഇതാ:
1. ലൂം സോളാര്‍
ശക്തി- റസിഡന്‍ഷ്യല്‍ റൂഫ്‌ടോപ്പില്‍
ഓണ്‍ലൈനില്‍ ശക്തമായ സാന്നിദ്ധ്യമുള്ള വളര്‍ന്നു വരുന്ന സോളാര്‍ കമ്പനിയാണ് ലൂം സോളാര്‍. ഹരിയാനയിലെ ഫരീദാബാദിലാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഏറ്റവും പുതിയ സോളാര്‍ സിസ്റ്റംസ്, സോളാര്‍ പാനലുകള്‍, സോളാര്‍ ഇന്‍വര്‍ട്ടറുകള്‍, സോളാര്‍ ചാര്‍ജറുകള്‍ തുടങ്ങിയവ ലൂം സോളാര്‍ ലഭ്യമാക്കുന്നു. മൂന്നു ദിവസത്തിനകം ഇന്ത്യയിലുടനീളം ഡെലിവറിയും ഇന്‍സ്റ്റലേഷനും നടത്തുന്നു. തടസമില്ലാതെ സര്‍ക്കാര്‍ സബ്‌സിഡി അംഗീകാരങ്ങളും നെറ്റ് മീറ്ററിങും ലഭ്യമാക്കും. സ്വന്തം ശ്രേണിയിലുള്ള സോളാര്‍ പാനലുകളുടെ ഉല്‍പ്പാദനവും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റി
* സ്റ്റാര്‍ട്ട്അപ്പ് ആയി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം
* മോണോക്രിസ്റ്റലിന്‍ പാനലുകളില്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നു, മങ്ങിയ പ്രകാശത്തിലും മേഘാവസ്ഥയിലും ഊര്‍ജ്ജോല്‍പ്പാദനം.
കമ്പനി വെബ്‌സൈറ്റ്: ംംം.ഹീീാീെഹമൃ.രീാ
2. വിക്രം സോളാര്‍
ശക്തി- യൂട്ടിലിറ്റി സ്‌കെയില്‍ പ്രൊജക്റ്റ്‌സ്
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിക്രം സോളാര്‍ പിവി സോളാര്‍ മോഡ്യൂളുകളുടെ ഉല്‍പ്പാദകരാണ്. എഞ്ചിനീയറിങ്ങിലും ഉല്‍പ്പാദനങ്ങളിലും നാലു ദശകങ്ങളിലെ പരിചയമുള്ള വിക്രം ഗ്രൂപ്പ് കമ്പനികളുടെ ഭാഗമാണ്. വിക്രം സോളാറിന്റെ വാര്‍ഷിക സോളാര്‍ മോഡ്യുള്‍ ഉല്‍പ്പാദന ശേഷി ഒരു ജിഗാവാട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ഓഫീസുകളുള്ള വിക്രം സോളാറിന് യൂറോപ്പിലും
ആഫ്രിക്കയിലും ആഗോള ഓഫീസുകളുണ്ട്.
* വലിയ തോതിലുള്ള ഉല്‍പ്പാദന സൗകര്യം
* സോളാര്‍ പാനലുകളുടെ വിപുല ശ്രേണി
* ഉയര്‍ന്ന കാര്യക്ഷമതയുള്ള പിവി മോഡ്യൂളുകളുടെ ഉല്‍പ്പാദകര്‍
* ബൃഹത്തായ ഇപിസി സൊല്യൂഷന്‍സ്
കമ്പനി വെബ്‌സൈറ്റ് :ംംം.്ശസൃമാീെഹമൃ.രീാ
3. ടാറ്റാ സോളാര്‍
ശക്തി - റസിഡന്‍ഷ്യല്‍ റൂഫ്‌ടോപ്പ്
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയതും പഴക്കം ചെന്നതുമായ സോളാര്‍ പാനല്‍ ഉല്‍പ്പാദകരിലൊന്നാണ് ടാറ്റാ സോളാര്‍. ഇപിസി സര്‍വീസാണ് ടാറ്റാ സോളാര്‍ ലഭ്യമാക്കുന്നത്. വ്യവസായ, വാണീജ്യ, ഓണ്‍-ഓഫ് ഗ്രീഡ് സോളാര്‍ പ്രൊജക്റ്റുകള്‍, റസിഡന്‍ഷ്യല്‍ വിഭാഗം തുടങ്ങിയ മേഖലകളിലെല്ലാം കമ്പനിക്ക് ശക്തമായ സാന്നിദ്ധ്യമുണ്ട്. ലോകമൊട്ടാകെയായി ടാറ്റാ സോളാര്‍ 1.4 ജിഗാവാട്ട് സോളാര്‍ മോഡ്യൂളുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ 1.5 ജിഗാവാട്ട് യൂട്ടിലിറ്റി സ്‌കെയിലിന്റെ ഇന്‍സ്റ്റലേഷനും 200 മെഗാവാട്ടിന്റെ റൂഫ് ടോപ്പ് സോളാര്‍ പ്രൊജക്റ്റുകളും കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടാറ്റാ സോളാര്‍ നടത്തിയിട്ടുണ്ട്.
* പ്രമുഖ കമ്പനിയുടെ മതിപ്പ്
* വലിയ ഇന്‍-ഹൗസ് ഉല്‍പ്പാദന അടിത്തറ
* ടാറ്റാ എന്നത് മതിപ്പുള്ള ബ്രാന്‍ഡാണ്, സോളാര്‍ പാനലുകള്‍ക്ക് നല്‍കുന്ന 25 വര്‍ഷത്തെ സര്‍വീസ് വാറന്റി നല്‍കാന്‍ ടാറ്റാ സോളാറിന് സാധ്യമാണ്
കമ്പനി വെബ്‌സൈറ്റ്: ംംം.മേമേുീംലൃീെഹമൃ.രീാ
4. എല്‍ജി ഇന്ത്യ
ശക്തി- ഓഫ് ഗ്രിഡ് സൊല്യൂഷന്‍
എല്‍ജി ഐഎന്‍ സോളാര്‍ പാനലുകള്‍ വേള്‍ഡ് ക്ലാസ് എഞ്ചിനീയറിങും രൂപകല്‍പ്പനയും നല്‍കുന്നു. മഹത്തായൊരു ബ്രാന്‍ഡിനു കീഴിലുള്ള ഉല്‍പ്പാദനം ബിസിനസില്‍ മികച്ച പ്രകടനം നല്‍കുന്നു.
കമ്പനി വെബ്‌സൈറ്റ്: ംംം.ഹഴ.രീാ/ശി/യൗശെില/ൈീെഹമൃുമിലഹെ
5. വാരേ
ശക്തി- യൂട്ടിലിറ്റി സ്‌കെയില്‍ പ്രൊജക്റ്റ്‌സ്
ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത സോളാര്‍ കമ്പനികളിലൊന്നാണ് 29 വര്‍ഷത്തെ വ്യവസായ പരിചയമുള്ള വാരേ സോളാര്‍. സൂറത്തില്‍ കമ്പനിക്ക് 1.5 ജിഗാവാട്ട് സോളാര്‍ പാനല്‍ ഉല്‍പ്പാദന യൂണിറ്റുണ്ട്. വാരേയ്ക്ക് രാജ്യത്ത് 280ലധികം സ്ഥലങ്ങളിലും രാജ്യാന്തര തലത്തില്‍ 68 രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്. ഇപിസി സേവനങ്ങള്‍, പ്രൊജക്റ്റ് ഡെവലപ്‌മെന്റ്, റൂപ്‌ടോപ്പ് സൊല്യൂഷന്‍സ്, സോളാര്‍ വാട്ടര്‍ പമ്പുകള്‍ തുടങ്ങിയ മേഖലകളിലാണ് കമ്പനിക്ക് പരിചയം. സ്വതന്ത്ര ഊര്‍ജ്ജ ഉല്‍പ്പാദകരുമാണ്.
* പരിചയ സമ്പന്നത
* കുത്തനെയുള്ള സംയോജനം
* സോളാര്‍ പാനലുകളുടെ വിപുലമായ ശ്രേണി- വാരേയുടെ സോളാര്‍ ഉല്‍പ്പന്ന ശ്രേണി വളരെ വിപുലമാണ്. സോളാര്‍ മോഡ്യൂള്‍ മുതല്‍ സോളാര്‍ വാട്ടര്‍ പമ്പും റൂഫ്‌ടോപ്പ് സൊല്യൂഷന്‍സും വരെ ഇതില്‍ ഉള്‍പ്പെടുന്നു.
* ചെലവു കുറഞ്ഞതും നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍
കമ്പനി വെബ്‌സൈറ്റ്: ംംം.ംമമൃലല.രീാ
6. ലുമിനസ്
ശക്തി- റസിഡന്‍ഷ്യല്‍ റൂഫ്‌ടോപ്പ്
ന്യൂഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇന്‍വെര്‍ട്ടര്‍, വ്യവസായ ബാറ്ററികളുടെ ഉല്‍പ്പാദകരാണ് ലുമിനസ്. ഷ്‌നീഡറിന് 74 ശതമാനം പങ്കാളിത്തമുണ്ട്. ഗ്രിഡോടു കൂടിയ ഇന്‍വെര്‍ട്ടറുകളും ഓഫ് ഗ്രിഡ് സോളാര്‍ ആപ്ലിക്കേഷനുകളും കമ്പനി വില്‍ക്കുന്നു. പ്രമുഖ ഊര്‍ജ്ജ സേവന ദാതാവ് എന്ന നിലയില്‍ ലുമിനസിന് 30 വര്‍ഷത്തെ പരിചയമുണ്ട്.
* നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍
* ആജീവനാന്ത പിന്തുണ
* വാങ്ങാനുള്ള സൗകര്യം
കമ്പനിയുടെ വെബ്‌സൈറ്റ്: ംംം.ഹൗാശിീൗശെിറശമ.രീാ
7. പാനസോണിക്ക്
ശക്തി- ഓഫ് ഗ്രിഡ് സൊല്യൂഷന്‍സ്
വടക്കേ അമേരിക്കയിലെ നെവാര്‍ക്ക്,എന്‍ജെ കേന്ദ്രീകരിച്ചുള്ള പാനസോണിക്ക് കോര്‍പറേഷന്‍ പ്രമുഖ സാങ്കേതിക പങ്കാളിയും മേഖലയിലുടനീളമുള്ള ബിസിനസുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവരുടെ സംയോജകനുമാണ്.
കമ്പനി വെബ്‌സൈറ്റ്: ിമ.ുമിമീെിശര.രീാ/ൗ/െലിലൃഴ്യീെഹൗശേീി/െീെഹമൃ/
8. ട്രിന സോളാര്‍
ശകതി- യൂട്ടിലിറ്റി സ്‌കെയില്‍ പ്രൊജക്റ്റ്‌സ്
ലോകത്തെ ഏറ്റവും വലിയ സംയോജിത സോളാര്‍ ഫോട്ടോവോള്‍ട്ടെയിക് ഉല്‍പ്പാദന ചൈനീസ് കമ്പനികളിലൊന്നാണ് ട്രിന സോളാര്‍. ആഭ്യന്തര വിതരണം, ക്യാപ്റ്റീവ് ഉപഭോഗം എന്നിവയ്ക്കും യുഎസ്, യൂറോപ്പ്, ഇന്ത്യ മുതലായ പ്രധാന അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റി അയയ്ക്കുന്നതിനും കമ്പനി ഉല്‍പ്പാദിപ്പിക്കുന്നു. താഴെക്കിടയിലുള്ള ബിസിനസ് പ്രൊജക്റ്റുകളിലും കമ്പനിയുടെ സാന്നിദ്ധ്യമുണ്ട്. യൂട്ടിലിറ്റി, വാണിജ്യം, റസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലും ട്രിന സോളാറിന്റെ സാന്നിദ്ധ്യമുണ്ട്. ഇന്ത്യയിലേക്ക് സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യുന്നതില്‍ കമ്പനിക്ക് വലിയൊരു പങ്കുണ്ട്. ഇന്ത്യയ്ക്കു വേണ്ടി വീടുകള്‍ക്കും എസ്എംഇകള്‍ക്കും സ്‌കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥലങ്ങള്‍ക്കും അനുയോജ്യമായ കസ്റ്റമൈസ് ചെയ്ത സമ്പൂര്‍ണ സോളാര്‍ റൂഫ്‌ടോപ്പായ ട്രിന ഹോം ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്.
* ഉയര്‍ന്ന കാര്യക്ഷമതയുള്ള മോഡ്യൂളുകള്‍
* ആഗോള തലത്തില്‍ പ്രമുഖ വിതരണക്കാര്‍
* വലിയ തോതില്‍
* വിപുലമായ ഉല്‍പ്പാദനം
* വലിയ ആഗോള സാന്നിദ്ധ്യം
കമ്പനി വെബ്‌സൈറ്റ്: ംംം.ൃേശിമീെഹമൃ.രീാ
9. കനേഡിയന്‍ സോളാര്‍
ശക്തി- യൂട്ടിലിറ്റി സ്‌കെയില്‍ പ്രൊജക്റ്റ്‌സ്
കാനഡ കേന്ദ്രീകരിച്ചുള്ളതാണ് കനേഡിയനെങ്കിലും ഭൂരിഭാഗം ഉല്‍പ്പാദനവും ചൈനയിലാണ്. കഴിഞ്ഞ 17 വര്‍ഷം കൊണ്ട് കനേഡിയന്‍ സോളാര്‍ ഒമ്പതു ജിഗാവാട്ട് മോഡ്യൂള്‍ ഉല്‍പ്പാദന ശേഷി കൈവരിച്ചു. ലോകമൊട്ടാകെയായി 150 രാജ്യങ്ങളിലേക്ക് 29 ജിഗാവാട്ട് സോളാര്‍ മോഡ്യൂളുകള്‍ ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്തു. ഭൂമിശാസ്ത്രപരമായി വൈവിധ്യവല്‍ക്കരിച്ച യൂട്ടിലിറ്റി സ്‌കെയില്‍ പവര്‍ പ്രൊജക്റ്റുകളുമുണ്ട്. ആഗോള തലത്തില്‍ പ്രമുഖ സൗരോര്‍ജ്ജ ഡെവലപ്പര്‍മാരിലൊന്നാണ്.
* ആഗോള തലത്തില്‍ പ്രമുഖ വിതരണക്കാര്‍
* വലിയ തോതില്‍
* വിപുലമായ ഉല്‍പ്പാദനം
* വലിയ ഭൂമി ശാസ്ത്രപരമായ ചുവടുകള്‍
കമ്പനി വെബ്‌സൈറ്റ്: ംംം.രമിമറശമിീെഹമൃ.രീാ
10. ഫസ്റ്റ് സോളാര്‍
ശക്തി- യൂട്ടിലിറ്റി സ്‌കെയില്‍ പ്രൊജക്റ്റ്‌സ്
യുഎസിലെ പ്രമുഖ ഫിലിം പാനല്‍ കമ്പനിയാണ് ഫസ്റ്റ് സോളാര്‍. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബൃഹത്തായ പിവി സോളാര്‍ സിസ്റ്റം ലഭ്യമാക്കുന്ന ആഗോള പ്രമുഖരാണ് ഫസ്റ്റ് സോളാര്‍. ഇന്ത്യയിലെ പ്രമുഖ തിന്‍-ഫിലിം മോഡ്യൂള്‍ വിതരണക്കാരുമാണ്. ഈ സാങ്കേതിക വിദ്യ ഇന്ത്യയിലെ കാലാവസ്ഥയുമായി നന്നായി യോജിച്ചു പോകുന്നു. യുഎസ്എയിലും ഇന്ത്യയിലും കൂടാതെ വ്യാപക സാന്നിദ്ധ്യമുണ്ട് ഫസ്റ്റ് സോളാറിന്. ലോകമൊട്ടാകെയായി 175 ജിഗാവാട്ടിലധികം സോളാര്‍ മോഡ്യൂളുകള്‍ വിറ്റഴിച്ചിട്ടുണ്ട്.
തിന്‍ ഫിലിം ഉല്‍പ്പാദനത്തില്‍ പ്രമുഖര്‍- നേര്‍ത്ത ഫിലിം (കാഡ്മിയം-ടെല്ലുറൈഡ് സാങ്കേതികവിദ്യ) മോഡ്യൂളുകള്‍ മുഖ്യധാരയായി മാറി. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പോലുള്ള ഉയര്‍ന്ന താപനിലയുള്ള കാലാവസ്ഥയില്‍ ഇത്രയും കാര്യക്ഷമമായി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന മറ്റൊരു പാനല്‍ ഉണ്ടാകില്ല.
ഉയര്‍ന്ന കാര്യക്ഷമമായ പാനലുകള്‍-കാര്യക്ഷമതയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കമ്പനി ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. നിലവില്‍ ഇവരുടെ സോളാര്‍ പാനലുകളുടെ കാര്യക്ഷമത 16.9 ശതമാനമാണ്.
* വിപുലമായ ഗവേഷണ, വികസന സൗകര്യം
കമ്പനി വെബ്‌സൈറ്റ്: ംംം.ളശൃേെീെഹമൃ.രീാ
ഉപസംഹാരം
ഇന്ത്യയുടെ സോളാര്‍ സ്വപ്‌നം സഫലമാക്കാന്‍ ഈ കമ്പനികളെല്ലാം സഹായിക്കും. 2030ഓടെ ഇന്ത്യയിലെ സോളാര്‍ പവര്‍ ഉല്‍പ്പാദന ചെലവ് യൂണിറ്റിന് 1.9 രൂപവരെയായി താഴുമെന്നാണ് തേരി (ടിഇആര്‍ഐ)കണക്കാക്കുന്നു. സാങ്കേതിക വിദ്യയുടെ മുന്നേറ്റം അനുസരിച്ച് ചെലവ് പിന്നെയും കുറയും. കാറ്റില്‍ നിന്നും സോളാറില്‍ നിന്നുമുള്ള ചെലവ് യഥാക്രമം കിലോവാട്ട് മണിക്കൂറിന് 2.3-2.6 രൂപവരെയും കിലോവാട്ട് മണിക്കൂറിന് 1.9-2.3 രൂപവരെയും കുറയും. സ്റ്റോറേജ് ചെലവും 70 ശതമാനത്തിനടുത്ത് ഇടിയും.ഈ ഭാവി
1 comment
Joy. M. M
Let us make India aGreat Nation