സോളാര്‍സംവിധാനത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് മനസിലാക്കികൊടുക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. ഏറ്റവും അധികം പുറത്തു കാണുന്ന ഭാഗമെന്ന നിലയില്‍ചിലര്‍സോളാര്‍പാനലുകളെ തന്നെ സോളാര്‍സംവിധാനമായി തെറ്റിദ്ധരിക്കുന്നു. 

 

സോളാര്‍സംവിധാനത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് മനസിലാക്കികൊടുക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. ഏറ്റവും അധികം പുറത്തു കാണുന്ന ഭാഗമെന്ന നിലയില്‍ചിലര്‍സോളാര്‍പാനലുകളെ തന്നെ സോളാര്‍സംവിധാനമായി തെറ്റിദ്ധരിക്കുന്നു.

 

സോളാര്‍സംവിധാനത്തെക്കുറിച്ച് ഗൂഗിളില്‍തെരഞ്ഞാല്‍പോലും സോളാര്‍പാനലിനും സോളാര്‍ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും പകരം സൗരയൂഥത്തിലേക്കായിരിക്കും നമ്മെ കൂട്ടികൊണ്ടു പോകുക. സോളാര്‍സംവിധാത്തിലെ വിവിധ ഘടകങ്ങളെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും ലഭ്യമായ വില വിവരങ്ങളിലേക്കും നമുക്ക് നോക്കാം. സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതു കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചും ഈ ബ്ലോഗില്‍മനസിലാക്കാം.

എന്താണ് സോളാര്‍സംവിധാനം

ഊര്‍ജ്ജോല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഒരു സെറ്റാണ് സോളാര്‍സംവിധാനം. സൗരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി സൃഷ്ടിക്കുന്ന സംവിധാനമാണ് സോളാര്‍സിസ്റ്റം. ഒരു സാധാരണ സോളാര്‍സംവിധാനത്തില്‍സോളാര്‍പാനലുകള്‍(സൗരോര്‍ജ്ജം ശേഖരിക്കുന്നതിന്), ഇന്‍വെര്‍ട്ടര്‍(ഡിസിയെ എസിയാക്കുന്ന), ഉയര്‍ന്നു നില്‍ക്കുന്ന ഘടന (പാനലുകള്‍ഇതിലായിരിക്കും), ബാറ്ററി (അധിക ഊര്‍ജ്ജം ശേഖരിക്കുന്നതിന്), ഗ്രിഡ് ബോക്‌സും അനുബന്ധ സംവിധാനങ്ങളും (വയര്‍, നട്ടുകള്‍തുടങ്ങിയവ). സോളാര്‍ സംവിധാനം 1 കിലോവാട്ട്, 3കിലോവാട്ട്, 5 കിലോവാട്ട്, 10 കിലോവാട്ട് തുടങ്ങി വിവിധ വലുപ്പങ്ങളിലുണ്ട്. താഴെ പറയുന്നവയെല്ലാം ഇതില്‍ഉള്‍പ്പെടുന്നു:

എ) സോളാര്‍പാനലുകള്‍/മോഡ്യൂളുകള്‍

റൂഫ് ടോപ്പ് സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സോളാര്‍പാനലുകള്‍. സംവിധാനത്തിന്റെ കേന്ദ്രം അതാണ്. അതിനെ ചുറ്റിയാണ് എല്ലാം. മൊത്തം ചെലവിന്റെ 50 ശതമാനവും സോളാര്‍മൊഡ്യൂളുകള്‍ക്കു വേണ്ടിയാണ്. വിവിധ തരത്തിലുള്ള സോളാര്‍ മോഡ്യൂളുകള്‍വിവിധ തരത്തിലുള്ള ഫലം തരുന്നു.

ബി) ഇന്‍വെര്‍ട്ടറുകള്‍

സോളാര്‍ സംവിധാനത്തിന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളാണ് ഇന്‍വെര്‍ട്ടറുകള്‍. അത് ഡിസിയെ എസിയാക്കുന്നു. സോളാര്‍ സംവിധാനത്തിന്റെ 25 ശതമാനം ചെലവ് ഇന്‍വെര്‍ട്ടറുകളുടേതാണ്.

സി) ബാറ്ററികള്‍

പാനലുകള്‍ഉല്‍പ്പാദിപ്പിക്കുന്ന അധിക ഊര്‍ജ്ജം സ്റ്റോര്‍ചെയ്തു വയ്ക്കുന്നു. പിന്നീട് സൂര്യപ്രകാശം ഇല്ലാതാകുമ്പോള്‍അത് ഉപയോഗിക്കാം. സോളാര്‍പാനലുകള്‍ഉപയോഗിച്ച് തന്നെയാണ് ബാറ്ററികള്‍ചാര്‍ജ് ചെയ്യുന്നത്. ഉയര്‍ന്ന എഎച്ച് ഉണ്ടെങ്കില്‍കൂടുതല്‍ബാക്ക്അപ്പ് സമയം ലഭിക്കും.

ഇന്ത്യയല്‍സാധാരണയായി 150എഎച്ച് ബാറ്ററി 400 വാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കില്‍മൂന്നു മണിക്കൂര്‍ബാക്ക്അപ്പ് ലഭിക്കും. എല്‍ഇഡി ലൈറ്റുകള്‍, ഏതാനും സീലിങ് ഫാനുകള്‍, എല്‍ഇഡി ടെലിവിഷന്‍, മൊബൈല്‍-ലാപ്പ്‌ടോപ്പ് ചാര്‍ജിങ് തുടങ്ങിയവ ഉപയോഗിച്ചാലും 3-4 മണിക്കൂര്‍ഉപയോഗിക്കാനാകും എന്നത് 150 എഎച്ചിന് മികച്ച റേറ്റിങ് നല്‍കുന്നു.

ഡി) സംവിധാനത്തിന്റെ ബാക്കി സാമഗ്രികള്‍

ഇതില്‍വയറുകള്‍, സ്ഥാപിക്കുന്നതിനുള്ള സാധനം, ജംഗ്ഷന്‍ബോക്‌സുകള്‍തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.
ഓണ്‍ഗ്രിഡ്, ഓഫ് ഗ്രിഡ് സോളാര്‍സംവിധാനത്തെക്കുറിച്ച് ആളുകള്‍ക്ക് അല്ലെങ്കില്‍വാങ്ങാനെത്തുന്നവര്‍ക്ക് സംശയങ്ങളുണ്ട്. ഓണ്‍ഗ്രിഡ് സോളാര്‍സംവിധാനം എന്നാല്‍ഗ്രിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ്. ഓഫ് ഗ്രിഡ് സോളാര്‍സംവിധാനം ഗ്രിഡ് കൂടാതെ സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍കൂടുതല്‍പ്രചാരത്തിലുള്ളത് ഇതാണ്. പവര്‍ബാക്ക്അപ്പോടെയാണ് വരുന്നത്.

സോളാര്‍ സംവിധാനത്തിന്റെ പ്രധാന്യം?

സോളാര്‍സംവിധാനം സ്ഥാപിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ചെലവു കുറയുകയും സാങ്കേതിക മികവ് വര്‍ധിക്കുകയും ചെയ്തതോടെ സോളാര്‍ പ്രധാന ഊര്‍ജ്ജ ഉല്‍പ്പാദന ശ്രോതസായി മാറി. അതൊരു മികച്ച ബിസിനസായും വളരുന്നു.

1. നിക്ഷേപ അവസരം

ആളുകള്‍മികച്ച ബിസിനസ് അവസരങ്ങള്‍തേടുകയാണ്. റിസ്‌ക്ക് കുറഞ്ഞ, എന്നാല്‍നല്ല റിട്ടേണ്‍ലഭിക്കുന്ന ബിസിനസിനോടാണ് എല്ലാവര്‍ക്കും താല്‍പര്യം, അത്തരമൊന്നാണ് സോളാര്‍. ഇന്ത്യയിലെ 35-40 വ്യവസായങ്ങളില്‍ഊര്‍ജ്ജ പുനരുല്‍പ്പാദനമായിരിക്കും അടുത്ത ദശകത്തിലെ ഏറ്റവും ലാഭകരമായ വ്യവസായം.

 

സോളാര്‍വ്യവസായത്തില്‍നിക്ഷേപിച്ചാല്‍വാര്‍ഷികമായി 20 ശതമാനം ലാഭം ഉണ്ടാകുമെന്നാണ് അവകാശപ്പെടുന്നത്. നിക്ഷേപം എന്ന നിലയില്‍ബിസിനസുകാര്‍, റിയല്‍എസ്റ്റേറ്റ് കമ്പനികള്‍, ആശുപത്രികള്‍, ഹോട്ടല്‍വ്യവസായം തുടങ്ങിയവയ്ക്ക് സോളാര്‍മികച്ച അവസരമാണ് നല്‍കുന്നത്.
ഈ ബിസിനസുകള്‍ക്ക് അധിക ഫണ്ട് കൈവശമുണ്ടാകും. ലാഭകരമായ സംരംഭങ്ങള്‍തേടുകയും ചെയ്യും. ഏറ്റവും റിസ്‌ക്ക് കുറഞ്ഞ, മികച്ച റിട്ടേണ്‍നല്‍കുന്ന നിക്ഷപ അവസരമാണിത്.
ഇന്ത്യയില്‍വൈദ്യുതി ചാര്‍ജ് വളരെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സോളാര്‍ബിസിനസ് സാമ്പത്തികമായി നേട്ടമുണ്ടാക്കും.
സോളാര്‍സംവിധാനം ഇന്‍സ്റ്റാള്‍ചെയ്യുന്നത് ലാഭകരമായ

ഒപ്ഷനാണ്. കാരണം 1 കിലോവാട്ട്

സോളാര്‍സംവിധാനത്തില്‍നിന്നും 1500 മുതല്‍1600വരെ യൂണിറ്റ് വൈദ്യുതി വാര്‍ഷികമായി ഉല്‍പ്പാദിപ്പിക്കാം. ചില റസിഡന്‍ഷ്യല്‍കെട്ടിടങ്ങള്‍വൈദ്യുതിക്ക് യൂണിറ്റിന് 7മുതല്‍8രൂപവരെ ഈടാക്കുന്നുണ്ട്. അപ്പോള്‍6-7 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് നിക്ഷേപം തിരികെ ലഭിക്കും. ഈ തുക ബാങ്കിലിട്ടാല്‍7-8 ശതമാനം പലിശ ലഭിക്കും. ഓഹരി വിപണി റിസ്‌ക്ക് കൂടുതലാണെങ്കിലും ഉയര്‍ന്ന റിട്ടേണ്‍നല്‍കും. അതുകൊണ്ടു തന്നെ വളരെ ലാഭകരവുമാണ്.

2. വൈദ്യുതി ബില്‍കുറയ്ക്കാം

സോളാര്‍ സംവിധാനം സ്ഥാപിക്കുന്നതു വഴി നിങ്ങളുടെ വീടിനുണ്ടാക്കുന്ന ഏറ്റവും വലിയ നേട്ടം ഇന്ത്യയിലെ കുതിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ബില്‍കുറയ്ക്കാമെന്നതാണ്. പലരും വീടുകളില്‍സോളാര്‍ സംവിധാനം സ്ഥാപിക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സൂക്ഷിക്കാനാകുന്നതിനാല്‍അവര്‍സന്തോഷവാന്‍മാരാണ്. അത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ലാഭവും.

3. പവര്‍ബാക്ക്അപ്പ്

ചെറിയ കടകള്‍, ഓഫീസുകള്‍, ക്ലിനിക്കുകള്‍തുടങ്ങിയവ സോളാര്‍ സംവിധാനം സ്ഥാപിക്കുന്നത് വൈദ്യുതി ബാക്കപ്പിനു വേണ്ടിയാണ്. പവര്‍കട്ട് വേളയില്‍സോളാര്‍ വൈദ്യുതി മികച്ച ബദലാകുന്നു. നല്ല ഊര്‍ജ്ജ സ്റ്റോറേജ്

 

അവസരമുള്ളതിനാല്‍ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യുതി ലഭിക്കുന്നു. ജെനറേറ്ററുകള്‍ഉപയോഗിക്കുന്നതു വഴിയുണ്ടാകുന്ന അധിക ഡീസല്‍ചെലവും ലാഭിക്കുന്നു.

 

സോളാര്‍ സംവിധാനത്തിന്റെ റേഞ്ചും ദിവസേനയുള്ള ഔട്ട്പ്പുട്ടും
ഈയിടെയായി സോളാറിന്റെ

 

ആപ്ലിക്കേഷനുകള്‍വര്‍ധിക്കുന്നുണ്ട്. സ്‌കൂള്‍, ഓഫീസുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍കെട്ടിടങ്ങള്‍, ബാങ്കുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, പാര്‍ക്കിങ് സ്ഥലങ്ങള്‍, സര്‍ക്കാര്‍കെട്ടിടങ്ങള്‍തുടങ്ങിയ ഇടങ്ങളില്‍സ്ഥാപിച്ചിട്ടുള്ള സോളാര്‍പാനലുകള്‍പെട്ടെന്ന് തിരിച്ചറിയാം. വിവിധ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് സോളാര്‍ സംവിധാനം പല വലുപ്പത്തിലും ശേഷിയിലും ലഭ്യമാണ്.

 

ഇന്ത്യയിലെ സോളാര്‍സംവിധാനത്തിന്റെ നിരക്കുകള്‍:
സോളാര്‍ സംവിധാനങ്ങളെ വിവിധ ഗ്രൂപ്പുകളായി ഞങ്ങള്‍തിരിച്ചിരിക്കുന്നു

 

1-10 കിലോവാട്ട് സോളാര്‍ സംവിധാനം- വീടുകള്‍, സ്‌കൂളുകള്‍, പെട്രോള്‍പമ്പുകള്‍തുടങ്ങിയ ഇടങ്ങള്‍ക്ക് അനുയോജ്യമായത്. കിലോവാട്ടിന് ഒരു ലക്ഷം രൂപ ചെലവു വരും.

 

11-50 കിലോവാട്ട് സോളാര്‍ സംവിധാനം- പൊതുവെ ഫാക്ടറികള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍തുടങ്ങിയവ സ്ഥാപിക്കുന്നത്. കിലോവാട്ടിന് 75,000 രൂപ വരും.

 

51 കിലോവാട്ടും അതിലധികവും-സോളാര്‍പാര്‍ക്ക്, യൂട്ടിലിറ്റി സോളാര്‍തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത്. കിലോവാട്ടിന് 50,000 രൂപ വരും.

 

ഓഫ് ഗ്രിഡ് സോളാര്‍സംവിധാനത്തിന് പൊതുവെ കിലോവാട്ടിന് 98,000 രൂപ വരും. ഓണ്‍ഗ്രിഡ്

 

സോളാര്‍സംവിധാനമാണെങ്കില്‍കിലോവാട്ടിന് 75,000 രൂപ വരും.
സോളാര്‍സംവിധാനത്തിനുള്ള സബ്‌സിഡി

 

സോളാര്‍സംവിധാനം സ്ഥാപിക്കും മുമ്പ് ആളുകള്‍സര്‍ക്കാരിന്റെ സബ്‌സിഡികളെക്കുറിച്ച് തിരക്കുന്നു. സാധാരണ റൂഫ് ടോപ്പ് സംവിധാനത്തിന് 80,000 മുതല്‍ഒരു ലക്ഷം രൂപവരെ ചെലവു വരും. ചെലവിന്റെ 30 ശതമാനം സബ്‌സിഡി ആവശ്യപ്പെടാം. നികുതി ഇളവ് പോലുള്ള മറ്റ് ആനുകൂല്യങ്ങളും

 

സോളാര്‍സംവിധാനം സ്ഥാപിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ലഭിക്കും. ചെലവിന്റെ ഏകദേശം 50 ശതമാനം സബ്ഡിഡി മറ്റ്

ആനുകൂല്യങ്ങള്‍തുടങ്ങിയവയിലൂടെ ലാഭിക്കാം.

 

അമേരിക്കയില്‍സോളാര്‍ സംവിധാനം രാജ്യ വ്യാപകമായി സ്ഥാപിക്കുന്നതിന് ഉത്തേജനം നല്‍കുന്നതില്‍നികുതി ഇളവ് കാര്യമായ പങ്ക് വഹിച്ചു.

 

അതേസമയം, ഇന്ത്യയില്‍സോളാര്‍ സംവിധാനം സ്ഥാപിച്ച പലര്‍ക്കും 30 ശതമാനം സബ്‌സിഡി പോലും ഇപ്പോഴും പേപ്പറില്‍മാത്രമാണെന്നതാണ് ഖേദകരം. ഏതാനും ചിലര്‍ക്ക് മാത്രമാണ് ഈ ഇളവ് യഥാര്‍ത്ഥത്തില്‍ലഭിച്ചിട്ടുള്ളത്.
സോളാര്‍സംവിധാനം വില്‍പ്പനയ്ക്കു വേണോ?

സോളാര്‍ സംവിധാനം വില്‍പ്പനയ്ക്കായി

അന്വേഷിക്കുന്നുണ്ടെങ്കില്‍നിങ്ങള്‍ക്ക് ഞങ്ങളുടെ ലൂം സോളാര്‍ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. പരമാവധി ആളുകളിലേക്ക് എത്തിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ഡീലര്‍ഷിപ്പുകളുണ്ട്.

1 comment

ANTONY THOMAS

ANTONY THOMAS

I am planning to install solar system . I want know more about on grid and off grid system. what are the requirement for on grid and off grid

Leave a comment